Lyrics & Worship Resources

Krushil Kandu Njan Nin Snehathe

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ

Download lyrics Back to song database

മലയാളം വരികൾ

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
ആഴമാർന്ന നിൻ മഹാ ത്യാഗത്തെ (2)
പകരം എന്തു നൽകും ഞാനിനി
ഹൃദയം പൂർണ്ണമായി നൽകുന്നു നാഥനേ (2)
സൃഷ്ടികളിൽ ഞാൻ കണ്ടു നിൻ കരവിരുതെ
അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ (2)
പകരം എന്തു നൽകും ഞാനിനി
നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ (2)
അടിപ്പിണരിൽ കണ്ടു ഞാൻ സ്നേഹത്തെ
സൗഖ്യമാക്കും യേശുവിൻ ശക്തിയെ (2)
പകരം എന്തു നൽകും ഞാനിനി
എൻ ആരോഗ്യം നൽകുന്നു താതനായ് (2)
മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ
വിടുതൽ നൽകും നിൻ ഇമ്പ വചനത്തെ
പകരം എന്തു നൽകും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ് (2)
നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്
ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ് (2)
പകരം എന്തു നൽകും ഞാനിനി
അന്ത്യത്തോളം ഓർമ്മിക്കും യാഗത്തെ (2)

Transliteration

Krushil kandu njan Nin snehathe
Aazhamaarnna Nin maha thyagathe (2)
Pakaram enthu nalkum njan ini
Hrudhayam poornamayi nalkunnu Nadhane (2)
Shrishtikalil njan kandu Nin karaviruthe
Albhuthamam Nin jnanathin poornathaye (2)
Pakaram enthu nalkum njan ini
Nandhiyal ennum vazhthidum Shrishtave (2)
Adipinaril kandu njan snehathe
Saukhyamaakkum Yeshuvin shakthiye (2)
Pakaram enthu nalkum njan ini
En aarogyam nalkunnu Nadhanay (2)
Mozhiyil kettu rakshayin shabdathe
Viduthal nalkum Nin inba vachanathe
Pakaram enthu nalkum njan ini
Deshatheengum pokum suvisheshavumayi (2)
Nin shareeram thakarthu Nee njangalkkay
Shuddha raktam chinthi Nee njangalkkay (2)
Pakaram enthu nalkum njan ini
Anthyatholam ormikkum yagathe (2)
← Back to the song database