Krushil Kandu Njan Nin Snehathe ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ Written by Pastor Samuel Wilson Fireland Global Ministries ============================ MALAYALAM ============================ ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ ആഴമാർന്ന നിൻ മഹാ ത്യാഗത്തെ (2) പകരം എന്തു നൽകും ഞാനിനി ഹൃദയം പൂർണ്ണമായി നൽകുന്നു നാഥനേ (2) സൃഷ്ടികളിൽ ഞാൻ കണ്ടു നിൻ കരവിരുതെ അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ (2) പകരം എന്തു നൽകും ഞാനിനി നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ (2) അടിപ്പിണരിൽ കണ്ടു ഞാൻ സ്നേഹത്തെ സൗഖ്യമാക്കും യേശുവിൻ ശക്തിയെ (2) പകരം എന്തു നൽകും ഞാനിനി എൻ ആരോഗ്യം നൽകുന്നു താതനായ് (2) മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ വിടുതൽ നൽകും നിൻ ഇമ്പ വചനത്തെ പകരം എന്തു നൽകും ഞാനിനി ദേശത്തെങ്ങും പോകും സുവിശേഷവുമായ് (2) നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ് ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ് (2) പകരം എന്തു നൽകും ഞാനിനി അന്ത്യത്തോളം ഓർമ്മിക്കും യാഗത്തെ (2) ============================ TRANSLITERATION ============================ Krushil kandu njan Nin snehathe Aazhamaarnna Nin maha thyagathe (2) Pakaram enthu nalkum njan ini Hrudhayam poornamayi nalkunnu Nadhane (2) Shrishtikalil njan kandu Nin karaviruthe Albhuthamam Nin jnanathin poornathaye (2) Pakaram enthu nalkum njan ini Nandhiyal ennum vazhthidum Shrishtave (2) Adipinaril kandu njan snehathe Saukhyamaakkum Yeshuvin shakthiye (2) Pakaram enthu nalkum njan ini En aarogyam nalkunnu Nadhanay (2) Mozhiyil kettu rakshayin shabdathe Viduthal nalkum Nin inba vachanathe Pakaram enthu nalkum njan ini Deshatheengum pokum suvisheshavumayi (2) Nin shareeram thakarthu Nee njangalkkay Shuddha raktam chinthi Nee njangalkkay (2) Pakaram enthu nalkum njan ini Anthyatholam ormikkum yagathe (2)