മലയാളം വരികൾ
എന്തു കണ്ടിട്ടെന്നെ ഇത്ര സ്നേഹിപ്പാൻ
എന്തു നന്മ എന്നിൽ കണ്ടു നീ
എന്തു നന്മ എന്നിൽ കണ്ടു നീ
മണ്ണായ എന്നെയും നിൻ മകനായ് തീർക്കുവാൻ
വിണ്ണിലെ മഹിമയൊക്കെയും വിട്ടു നീ വന്നുവോ
വിണ്ണിലെ മഹിമയൊക്കെയും വിട്ടു നീ വന്നുവോ
എന്റെ പാപ ഭാരമെല്ലാം ക്രൂശിലേറ്റു നീ
എന്റെ രോഗമെല്ലാം നിൻ തഴമ്പുകളാൽ മാറ്റി നീ
എന്റെ രോഗമെല്ലാം നിൻ തഴമ്പുകളാൽ മാറ്റി നീ
ലോകാന്ത്യം വരെയും എന്നോടു കൂടെ ഇരിപ്പാൻ
നിന്റെ ആത്മാവിനെ എനിക്ക് തന്നു നീ
നിന്റെ ആത്മാവിനെ എനിക്ക് തന്നു നീ