Lyrics & Worship Resources

Nithya Snehathal Enne Snehichu

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു

Download lyrics Back to song database

മലയാളം വരികൾ

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു (2)
അമ്മ ഏകിടും സ്നേഹത്തെക്കാൾ
ലോകം നൽകിടും സ്നേഹത്തേക്കാൾ
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ (2)
അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
സത്യസാക്ഷിയായി ജീവിക്കും ഞാൻ
നിത്യരക്ഷയാൽ എന്നെ രക്ഷിച്ചു (2)
ഏക രക്ഷകൻ യേശുവിനാൽ
ലോക രക്ഷകൻ യേശുവിനാൽ
നിൻ ഹിതം ചെയ്വാൻ അങ്ങേപ്പോലാകാൻ (2)
എന്നെ നൽകുന്നു പൂർണ്ണമായി
മോദമോടെ ഇതാ പൂർണ്ണമായി
നിത്യനാടതിൽ എന്നെ ചേർക്കുവാൻ (2)
മേഘത്തേരത്തിൽ വന്നീടുമേ
യേശു രാജനായ് വന്നീടുമേ
ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ (2)
സ്വർഗ്ഗനാടതിൽ യേശുവിനെ
സത്യ ദൈവമാം യേശുവിനെ

Transliteration

Nithya snehathal enne snehichu (2)
Amma ekidum snehathekkal
Lokam nalkidum snehathekkal
Ange vittengum pokayilla njan (2)
Angil chernnennum jeevikkum njan
Sathya sakshiyayi jeevikkum njan
Nithya rakshayal enne rakshichu (2)
Eka rakshakan Yeshuvinal
Loka rakshakan Yeshuvinal
Nin hitham cheyvan Angeppolakan (2)
Enne nalkunnu poornamayi
Modhamode itha poornamayi
Nithya nadathil enne cherkkuvan (2)
Megha therathil vannidume
Yeshu rajanay vannidume
Aaradhichidum kumpitteedum njan (2)
Swarga nadathil Yeshuvine
Sathya Daivamam Yeshuvine
← Back to the song database